അപൂർണചിത്രം
Story by Girish Babu
Submitted to kathaweb on 25/12/2021. © All rights reserved
Happy reading
“സര്‍, ഞാന്‍ പറയുന്നതു സത്യമാണ്.”
രാമചന്ദ്രന്‍ ഇന്ന് മൂന്നാമത്തെ തവണയാണ് ഇതേ കാര്യം പ്രോ. ജോര്‍ജ്ജ് തോമസിനോട് പറയുന്നതു. യൂണിവേഴ്സിറ്റി കോളേജിലെ പഴയ ബ്ലോക്കിലെ സ്റ്റാഫ് റൂമിന്‍റെ പുറകിലാണ് സീനിയര്‍ പ്രൊഫെസര്‍സിന്റെ ഡെസീഗിനെട്ടെട് സ്മോക്കിങ് ഏരിയ. വിദ്യാർഥികളോ അസ്സി. പ്രൊഫെസര്‍മാരോ അങ്ങോട്ട് വരാറില്ല. അവിടെ ഉച്ച ഊണ് കഴിഞ്ഞു പതിവ് പുകവിടലിന്റെ ഇടയില്‍ ആണ് മലയാളം ഡിപാര്‍ട്ട്മെന്‍റ് ലെ പ്രൊഫെസര്‍ രാമചന്ദ്രന്‍, കെമിസ്ട്രി HOD ജോര്‍ജ്ജ് തോമസിനോട് തന്നെ കുറച്ചു ദിവസങ്ങളായി അലട്ടികൊണ്ടിരിക്കുന്ന ചില സംശയങ്ങള്‍ പങ്ക് വെച്ചത്. വിഷയം ഗൗരവമുള്ളതായിരുന്നു. BSC കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാർത്ഥിനി ആന്‍മരിയയെ കാണാതായിട്ടു രണ്ടാഴ്ചയായി. ക്ലാസ് കഴിഞ്ഞു വൈകീട്ട് കോളേജില്‍ നിന്നിറങ്ങിയ ആന്‍മരിയ, വീട്ടിലെത്തിയിട്ടില്ല. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തതല്ലാതെ കൂടുതല്‍ പുരോഗതിയുണ്ടായിട്ടില്ല. പോലീസ് നിഷ്ക്രിയത്വം ആരോപിച്ച് കോളേജില്‍ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 4 ദിവസങ്ങളായി സമരത്തിലാണ്.
“ആന്‍മരിയ മിസ്സിംഗ് കേസില്‍ സാറിന്‍റെ ക്ളാസ്സില്‍ പഠിക്കുന്ന ശ്രീജിത്തിനെ സംശയമുണ്ട്… കാരണമെന്താ…?”
ചോദ്യവും ഉത്തരവും ജോര്‍ജ്ജ് തോമസ് തന്നെ പറഞ്ഞു “ആന്‍മരിയയെ കാണാതാവുന്നതിന്റെ പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് അവന്‍ ക്ളാസ്സില്‍ വരുന്നത്. രാവിലെ കാണാത്തതിനെ പറ്റി അവന്‍ വ്യക്തമായൊരു മറുപടി പറഞ്ഞിട്ടില്ല.. പിന്നെ കാണാതാവുന്നതിന് രണ്ടു ദിവസം മുന്നേ ഇരുവരും വൈകീട്ട് കോളേജ് ബസ് സ്റ്റോപ്പില്‍ നിന്നു സംസാരിക്കുന്നതു കണ്ടു…” ജോര്‍ജ്ജ് തുടര്‍ന്നു
“ അല്ല.. ഈ രണ്ടു സംഭവങ്ങള്‍ വെച്ചു ഒരാളെ സംശയിക്കാന്‍ പറ്റുമോ?”
“ ഈ രണ്ടു കാര്യങ്ങള്‍ മാത്രേ എനിക്കു ഫാക്ട്സ് എന്ന രീതിയില്‍ പറയാന്‍ പറ്റുകയുള്ളു.. But there is more than that .. അവര് വളരെ സൗഹൃദത്തോടെ ആണ് സംസാരിച്ചിരുന്നത് .. പിന്നെ കഴിഞ്ഞ രണ്ടു ആഴ്ചയായി അവന്റെ ചില പെരുമാറ്റങ്ങള്‍ , ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഉള്ള അവന്‍റെ മുഖഭാവങ്ങള്‍.. എന്നോടു എന്തോ പറയാനുള്ളതുപോലെ.. അതെല്ലാം സംശയിക്കാവുന്നതാണ്, എന്തായാലും എനിക്കുറപ്പാണ്; അവന്‍ എന്തോ ഒളിച്ചു വെയ്ക്കുന്നുണ്ട്”
രാമചന്ദ്രന്‍ തന്‍റെ മനസിലെ കെട്ടഴിച്ചു.
” അവനായിരിക്കുമത് ചെയ്തതെന്ന് താൻ മനസ്സില്‍ ആദ്യമേ ഉറപ്പിച്ചകൊണ്ട് തോന്നുന്നതാ.. ആന്‍മരിയയെ കാണാതാവുന്നതിന് മുന്നേ എങ്ങനായിരുന്നു അവന്‍ ക്ളാസ്സില്‍ ?”
ജോര്‍ജ്ജ് വളരെ സീരിയസ് ആയി ചോദിച്ചു. രാമചന്ദ്രന്‍റെ വാദങ്ങളെ തന്‍റെ യുക്തികൊണ്ടു മറികടക്കാമെന്ന് അയാള്‍ കണക്ക് കൂട്ടി.
“സത്യം പറഞ്ഞാല്‍ അതിനു മുന്നേ ഞാന്‍ അവനെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.. നന്നായി പടിക്കുന്നവരോ ഉഴപ്പന്‍മാരൊക്കെ ആവുല്ലോ എപ്പോഴും ശ്രദ്ധാ-കേന്ദ്രം… ഇതിലൊന്നും പെടാത്തത് കൊണ്ടാവാം… പിന്നെ, കഴിഞ്ഞവര്‍ഷം കോളേജ് മാഗസിന്‍റെ കവര്‍ ചിത്രം വരച്ചത് അവനായിരുന്നു.”
ജോര്‍ജ്ജ് തോമസ് പല ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും രാമചന്ദ്രന്‍റെ സംശയം ബലപ്പെട്ട് തന്നെയിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ഈ സംഭവങ്ങള്‍ക്ക് മുൻപ് ശ്രീജിത്ത് എങ്ങനെയായിരുന്നു എന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാമചന്ദ്രന്‍. ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രമായി ഒന്നും അവന്‍ ചെയ്തിട്ടില്ല എന്നതാണു സത്യം. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്ന സ്വഭാവം ഒരു മറയല്ലേ ? എന്തു തെറ്റ് ചെയ്താലും ആരും സംശയിക്കില്ല. രാമചന്ദ്രന്‍റെ ചിന്തകള്‍ കാടുകയറി…”
“എന്തുപറ്റി അച്ഛന്??” അത്താഴത്തിന് ശേഷം tv-യിൽ വാര്‍ത്ത കാണാനിരിക്കുന്ന തന്‍റെ പതിവിന് പകരം മാറി ചുമ്മാ ഇരിക്കുന്നത് കണ്ട്, മകള്‍ അനിതയാണ് രാമചന്ദ്രനോട് ചോദിച്ചത്. ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയിൽ ജോലി കഴിഞ്ഞു വീകെന്‍ഡ് ചെലവഴിക്കാന്‍ വീട്ടിലേക്ക് വന്നതാണ് അനിത. ജോര്‍ജ്ജ് തോമസിനോട് തന്‍റെ സംശയങ്ങള്‍ പറഞ്ഞത് കൊണ്ടുണ്ടായ ഏക ഉപകാരം ഈ കാര്യം മറ്റുളവരോടു പങ്ക് വയ്ക്കാനുള്ള പേടി മാറിയെന്നുള്ളതാണ്. ഒട്ടും അമാന്തിക്കാതെ മകളോടു രാമചന്ദ്രന്‍ തന്നെ കുറച്ചു നാളായി അലട്ടികൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റി മനസ്സ് തുറന്നു. അവള്‍ താത്പര്യപൂര്‍വം കേട്ടിരുന്നു.
“ഈ ശ്രീജിത്തിന്‍റെ ബാക്ഗ്രൌണ്ട് അറിയുമോ അച്ഛന്? അയാളുടെ അച്ഛനും അമ്മയുമൊക്കെ?”
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അനിത ചോദിച്ചു. രാമചന്ദ്രന്‍ അതെപ്പറ്റി വളരെ കാര്യമായി ക്ലാസ്സിലെ മറ്റൊരു വിദ്യാര്‍ത്തിയോട് രണ്ടു ദിവസം മുന്നേ ചോദിച്ചിരുന്നു.
"ശ്രീജിത്ത് പ്രഭാകരന്‍ എന്നാണ് അവന്‍റെ മുഴുവന്‍ പേര്. ശ്രീജിത്തിന്‍റെ അച്ഛന്‍ അവന് രണ്ടു വയസുള്ളപ്പോള്‍ കാണാതായതാണ്. കാണാതായതെന്ന് പറയുമ്പോള്‍, അച്ഛന്‍ അവ്ന്‍റെ അമ്മയുമായി വഴക്കിട്ടു വീടുവിട്ടിറങ്ങിയതാണ്. പിന്നെ ആരും കണ്ടിട്ടില്ല. അത് അവന്‍റെ അമ്മയെ വിഷാദരോഗത്തിന് അടിമയാക്കി. അവന് 6 വയസുള്ളപ്പോള്‍ അവന്‍റെ അമ്മ ആത്മഹത്യ ചെയ്തു. കൂടെ അവന്‍റെ 4 വയസുള്ള പെങ്ങളെയും കൊണ്ടുപോയി. അവന്‍ തനിച്ചായി.പിന്നെ ഇളയച്ചന്റെ ഒപ്പമായിരുന്നു 12 ആം ക്ലാസ് വരെ. ഇപ്പോൾ ഒറ്റക്കു ഒരു വീട്ടിലാണ് താമസം."
ഈ വിവരങ്ങള്‍ എല്ലാം രാമചന്ദ്രന്‍ അനിതയുമായി പങ്കുവെച്ചു.
“കഷ്ടമാണല്ലോ അവന്‍റെ കാര്യം.” അനിത നെടുവീര്‍പ്പിട്ടു “എന്തായാലും അച്ഛന് അവനോടൊന്ന് സംസാരിച്ച് നോക്കികൂടെ ? പഠനത്തെ കുറിച്ചോ മറ്റോ സംസാരിച്ചിട്ട് പതിയെ ആന്‍മരിയയെ കാണാതായതിനെ പറ്റി ചോദിക്കൂ. എന്നിട്ടവന്റെ റിയാക്ഷന്‍ ശ്രദ്ധിക്കൂ… സംശയം തോന്നുന്നെങ്കില്‍ പോലീസിനോട് പറയാം..”
അതൊരു നല്ല ചിന്തയായിട്ട് രാമചന്ദ്രന് തോന്നി. എന്തൊക്കെയാണ് ശ്രീജിത്തിനോടു സംസാരികേണ്ടത്… എങ്ങനെയാണ് വിഷയത്തിലേക്ക് അവനെ കൊണ്ട് വരേണ്ടത്, എന്നതിനെല്ലാം മനസില്‍ ഒരു രൂപരേഖ ഉണ്ടാക്കുകയായിരുന്നു അയാള്‍ അടുത്ത രണ്ടു ദിവസങ്ങളില്‍. തിങ്കളാഴ്ച തന്‍റെ ക്ലാസ് കഴിഞ്ഞപ്പോള്‍ ശ്രീജിത്തനോട് സ്റ്റാഫ് റൂമിലേക്ക് വരാന്‍ ആവിശ്യപ്പെട്ടിട്ടു രാമചന്ദ്രന്‍ അങ്ങോട്ടെയ്ക്ക് നടന്നു. അപ്പോളാണ് കാലങ്ങളായി അയാളെ പിടികൂടിയിരിക്കുന്ന ഒരു പ്രശ്നം വീണ്ടും തലപൊക്കുന്നത്. രാമചന്ദ്രന് ആത്മവിശ്വാസമില്ല. എന്താണ് സംസാരികേണ്ടത്, ചോദികേണ്ടത് എന്നു വ്യക്തമായി ചിന്തിച്ച് മനസ്സില്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ടെങ്കിലും ഉള്ളില്‍ ഒരു ഭയം പിച്ചവെച്ചു തുടങ്ങി. ഒന്നു പാളിപ്പോയല്‍.., ചോദിക്കുന്നതിനിടയ്ല് ശ്രീജിത്തിന് തോന്നിയാലോ തനിക്കു ഈ കേസില്‍ അയാളെ സംശയമുണ്ടെന്ന്?അവന്‍ തെറ്റുകാരനാണെങ്കിലും, അല്ലെങ്കിലും അത് പ്രശ്നമാകില്ലേ ?? ഇനി അഥവാ അവന് ഇതുമായി ബന്ധമൊന്നുമില്ലെങ്കില്‍ അവന്‍ പ്രിൻസിപ്പാലിനോട് പരാതിപ്പെട്ടാലോ? മറ്റുളവരുടെ ആകര്‍ഷണകേന്ദ്രം താനാകുന്നത് രാമചന്ദ്രന് സഹിക്കാവുന്നതിലും അപ്പുറമാണ്. അധ്യാപനവൃത്തിയിലേക്ക് കടന്ന സമയത്ത് ഈ പ്രശ്നങ്ങൾ അയാളെ വല്ലാതെ അലട്ടിയിരുന്നു. 3-4 വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ജോലിയുമായി അയാൾക്ക് പൊരുത്തപ്പെടാൻ . ഇപ്പോഴും ക്ലാസ് എടുക്കുക എന്നതില്‍ കവിഞ്ഞു വിദ്യാര്‍ത്ഥികളുമായി ഒരു ആത്മബന്ധം വളർത്തി എടുക്കാനൊന്നും അയാള്‍ ശ്രമിച്ചിട്ടില്ല. സ്റ്റാഫ് റൂമിലെ തന്‍റെ കസേരയില്‍ ഇരിക്കാന്‍ പോകുമ്പോഴാണ് പൊടുന്നനെ മറ്റൊരു ചിന്ത രാമചന്ദ്രന്‍റെ ഉള്ളില്‍ ഉദിച്ചത്. പുറകെ ശ്രീജിത്തും എത്തിയിരുന്നു.
”എടോ.. കഴിഞ്ഞയാഴ്ച ഒരു നോട്ടിസ് വന്നില്ലേ…ഷോര്‍ട്ട് ഫിലിം contestനെ കുറിച്ചു. ഇയാള്‍ക്ക് ഇതിലൊക്കെ തല്‍പര്യമുള്ളതല്ലേ. ടീം ഫോം ചെയ്തോ? കഥ സെലക്ട് ചെയ്തോ?”
“സര്‍… ഞാന്‍ അതിനെ പറ്റി ഒന്നും ആലോചിച്ചിട്ടില്ല.” “ആലോചിക്കണം” ചെറിയോരു മൗനത്തിന് ശേഷം, “ആമവാസിയുടെയോ, ഭൂമിക്കൊരു ചരമഗീതത്തിന്റെയോ ഒരു ദൃശ്യവ്യാഖ്യാനം നടത്തിക്കൂടേ ? സിലബസിൽ നിന്നു കൂടെ ആകുമ്പോള്‍ നന്നാവും. ആ അമല്‍ ചന്ദ്രനെ കൂടെ കൂട്ടിക്കോ… നാളെ നിങ്ങള്‍ കവിത സെലക്ട് ചെയ്ത് പറയണം.”
നാളെ പറയാമെന്നുപറഞ്ഞു ശ്രീജിത്ത് ക്ലാസ്സിലേക്ക് തിരിച്ചുപോയി. ഒരസ്വസ്ഥത ആണ് രാമചന്ദ്രന് തോന്നിയത്. സംസാരത്തില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ അവനെ വായിച്ചെടുക്കാന്‍ കഴിയുന്നില്ല. നിസംഗതയോടെ നില്‍ക്കുന്നതയാണ് ആദ്യം തോന്നിയത്. പക്ഷേ പോകുന്നതിനു മുന്നേ അവൻ തന്നോടെന്തോ പറയാന്‍ തുടങ്ങുന്നതു പോലെ തോന്നി. പക്ഷേ, ഒന്നും പറയാതെ പെട്ടെന്നവന്‍ തിരിഞ്ഞു നടന്നു. ആന്‍മരിയയെ കുറിച്ചു ആലോചിച്ചിപ്പോൾ, രാമചന്ദ്രനു പേടി തോന്നി. ആ കുട്ടി ജീവനോടെയുണ്ടോ? പതിനേഴു ദിവസമായി അവളെ കാണാതായിട്ട്. ശ്രീജിത്താണ് ഇതിനു പിന്നിലെങ്കില്‍ താന്‍ സമയം പാഴാക്കുകയല്ലേ? പക്ഷേ എങ്ങനെ പൊലീസില്‍ പറയും? അതിനു തക്കവണ്ണമുള്ള തെളിവുകള്‍ തൻ്റെ കൈയ്യിൽ ഇല്ലല്ലോ. തന്‍റെ കുറച്ചു ദിവസമായുള്ള പതിവു ചിന്താധാരയിലേക്ക് അയാൾ വീണ്ടും വഴുതിവീണു. ആ വ്യാഴഴ്ച് കോളേജിലേക്ക് പോകും വഴിയാണ് ജോര്‍ജ്ജ് തോമസിന്‍റെ കോള്‍ വന്നത്. പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിന്റെ ഭാഗമായി കോളേജ് അടച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ